
പി.ബി. താജുദ്ധീന്‍
എം.ഐ.സി. കയ്പമംഗലം വളര്‍ച്ചയുടെ പുതിയ പടവുകള്‍ പിന്നിടുകയാണ്. വെബ്സൈറ്റ്ലോ ഞ്ചിങ്ങിലൂടെ സ്ഥാപനത്തിന് ഇനി വളര്‍ച്ചയുടെ പടവുകള്‍ അതിവേഗം പിന്നിടാം.സ്ഥാപ ത്തിന്റെ വളര്‍ച്ചക്ക് എല്ലാ വിധ ആശംസകളും നേരുന്നു.

ഷിയാസ് സുൽത്താൻ.
തൃശൂര്‍ ജില്ലയിലുടനീളം മാലിക് ബിന്‍ ദീനാര്‍ എന്ന സമസ്തയുടെ കേന്ദ്രം വിജയകരമായി പ്രവര്‍ത്തിച്ചു പോരുന്ന കൈപ്പമംഗലം എം.ഐ.സി യുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഈ സംരഭം വളരെ ശ്ലാകനീയമാണ് പൊതു സമൂഹത്തിലേക്ക് പരിചയപെടുത്താന്‍ ഈ സംരഭം ഉപകരിക്കട്ടെ എന്ന് ആശംസിക്കുന്നതോടപ്പം സന്തോഷികുകയും ചെയ്യുന്നു

മുസ്തഫ താനത്ത് പറമ്പിൽ
അല്‍ഹംദുലില്ലാഹ്…. എം.ഐ.സി കൈപ്പമംലത്തിന്റെ വഴിത്തിരിവിലേക്ക് സഞ്ചരിക്കുന്ന ഈ അവസരത്തില്‍ അതിന്റെ സാരഥികളില്‍ ഒരാളായി മുന്നോട്ട് പോകാന്‍ കഴിഞ്ഞതില്‍ ചാരിതാര്ത്ഥ്യംഉണ്ട് . ഇന്ഷാ അല്ലാഹ് ഇനിയും മുന്നോട്ടു നയിക്കുന്ന വരുടെ കൂട്ടത്തില്‍ കൂടെ സഞ്ചരിക്കാന്‍ എന്നെയും ദുബായ് കമ്മിറ്റിയെയും റബ്ബ് അനുഗ്രഹിക്കട്ടെ … ആമീന്‍.

ഹസ്സൻ
വൈക് ജ്ഞനിക മേഖലയില്‍ വിപ്ലവമായി മാറിയ എന്റെ ജില്ലയായ തൃശൂരിന്റെഅഭിമാനമായ എം ഐ സി എല്ലാ ചുവടുവെപ്പുകള്‍ക്കും നന്മ നേരുകയും അതിലൊരുവനാകാന് കഴിഞ്ഞതില്‍ നാഥനെ സ്തുദിക്കുകയും ചെയ്യുന്നു.

ഓണമ്പിള്ളി മുഹമ്മദ് ഫൈസി
മത സാമൂഹിക രംഗത്ത് പുതിയൊരു വിദ്യാഭ്യാസ സംസ്കാരത്തിന് തുടക്കം കുറിച്ച് , കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി തിശൂര് ജില്ലയിലെ സാംസ്കാരിക പരിസരത്ത് നിറ സാനിദ്യമായ എം.ഐ.സി യുടെ പുതിയ കാല്‍വെപ്പാണ് ഈ വെബ്സൈറ്റ്. ഇസ്ലാമിക സമൂഹത്തിനു പുതിയ സംഭാവനകള്‍ അര്‍പ്പിക്കാന്‍ കഴിയുമെന്നു ഞാന്‍ പ്രത്യാശിക്കുന്നു …. സര്‍വ്വ ഭാവുകങ്ങളും നേരുന്നു.

മര്‍ഹൂം സെയ്തു മുഹമ്മദ് ഹാജി
ഇസ്ലാമിക് നവോത്ഥാനം ലക്ഷ്യം വെച്ച് തൃശൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മഹത്തായ സ്ഥാപനമാണ് മാലിക് ബിന്‍ ദീനാര്‍ ഇസ്ലാമിക് കോംപ്ലക്സ് . കയ്പമംഗലത്ത്പ്ര വര്‍ത്തിക്കുന്ന MIC യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്താനും പൊതു സമൂഹത്തിന് സ്ഥാപനവുമായി ഇടപെടാനും വേണ്ടി ഒരു വെബ്സൈറ്റ് നിര്മ്മിക്കുകയാണ്സ്ഥാ പനം. മുസ്ലിം സമുദായത്തിന്റെ ഉന്നമനത്തിനും ഉയര്‍ച്ചക്കും സ്ഥാപനം നടത്തിവരുന്ന പുരോഗമന പ്രവര്‍ത്തനങ്ങളെ അടുത്തറിയാന്‍ ഈ സൈറ്റ് മുഖേന സാധിക്കുന്നതാണ്. കയ്പമംഗലം MICയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ വിശദ വിവരങ്ങളും സൈറ്റ് വഴി ലഭ്യമാണ്. പൊതു സമൂഹത്തിന്റെ സ്നേഹവും സഹകരണവുമാണ് ഈ സ്ഥാപനത്തിന്റെ മുതല്‍ കൂട്ട് എന്നത് എടുത്ത് പറയേണ്ട കാര്യമാണ്. ഈ സംരഭം വിജയകരമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. എല്ലാ വിധ ആശംസകളും നേരുന്നു.

മര്‍ഹൂം എസ്.എം.കെ തങ്ങള്‍ ബാ അലവി
സമസ്ത കേരള ജംഇയത്തുല്‍ ഉലമ എന്ന മഹനിയ പ്രസ്ഥാനത്തോടൊപ്പം സഞ്ചരിക്കുന്ന മഹത്തായ സ്ഥാപനമാണ് കയ്പമംഗലം മാലിക് ബിന്‍ ദീനാര്‍ ഇസ്ലാമിക് കോംപ്ലക്സ്. വിവര സാങ്കേതിക വിദ്യകളുടെ സഹായത്തോടെ അതിന്റെ പ്രവര്‍ത്തന വിവരങ്ങള്‍ പൊതു സമൂഹത്തിന്റെ വിരല്‍ തുമ്പിലേക്കെത്തിക്കാന് തയ്യാറെടുക്കുകയാണ് സ്ഥാപനം. വളരെയധികം സ്തുത്യര്‍ഹമായ സംരംഭം ആണ് ഇത്. MICയുടെ ഓരോ പ്രവര്‍ത്തനവും സമ്പൂര്‍ണ വിജയത്തില്‍ എത്തട്ടെ എന്ന് പ്രാര്ത്തിക്കുന്നതോടൊപ്പം എല്ലാ വിധ ആശംസകളും നേരുന്നു.

ടി.എന്‍. പ്രതാപന്
മൂന്ന് പതിറ്റാണ്ടിലേക്ക് അടുക്കുകയാണ് കയ്പമംഗലം എം.ഐ.സി പാവപ്പെട്ടവര്‍ക്കും പുതുതലമുറക്കും നേരിന്റെ വഴികാട്ടുന്ന മഹാപ്രസ്ഥാനം.സത്യവിശ്വാസികളായ മനുഷ്യരില്‍ ദൈവമാര്‍ഗ്ഗം കാട്ടികൊടുക്കുന്ന എം.ഐ.സി. കയ്പമംഗലത്തെ എന്നും ഹൃദയത്തോട്ചേര്ത്തുപിടിക്കാന് ഇഷ്ടമുള്ള ഒരു പൊതുപ്രവര്ത്തകന് എന്ന നിലയില്‍ എന്റെ പ്രാര്ത്ഥനസമര്പ്പിക്കുന്നു… ഹൃദയത്തിന്റെ പ്രാര്‍ത്ഥനകള്‍…

അബ്ദുള്‍ ജബ്ബാർ
മത -ഭൌതിക വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മുന്നേറ്റം നടത്തി മുന്നേറുന്ന എന്റെ നാട്ടിലെ അഭിമാനകരമായ സ്ഥാപനമായ എം ഐ സി ക്ക് എല്ലാ ആശംസകളും നേരുന്നതോടൊപ്പം കൂടുതൽ വിജയങ്ങളിലേക്ക് കുതിക്കാൻ സാധിക്കട്ടെ എന്ന് പ്രാർഥിക്കുന്നു.